
മലയാളചലച്ചിത്രലോകത്ത് അതിശയിപ്പിക്കുന്ന പ്രദര്‍ശന വിജയം നേടിയ ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം. പ്രദര്‍ശനത്തിന്റെ 150 നാളുകള്‍ പിന്നിട്ടിട്ടും ഇന്നും വാര്‍ത്തകളില്‍ ദൃശ്യം നിറയുകയാണ്. തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തിരിക്കുന്ന ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ ചിത്രീകരണം ജൂണില്‍ തുടങ്ങുകയാണ്. കമല്‍ ഹസ്സനും ഗൗതമിയുമാണ് ചിത്രത്തില്‍ മോഹന്‍ലാലും മീനയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത്. ഏറെക്കാലത്തിന് ശേഷം ഗൗതമി തിരിച്ചുവരവ് നടത്തുന്നചിത്രമെന്ന് നിലയ്ക്കും തമിഴ് ദൃശ്യം ശ്രദ്ധനേടിക്കഴിഞ്ഞു. കമലും ഗൗതമിയും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയശേഷം രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയില്‍ തമിഴിന് അനുയോജ്യമായ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലെ ബിക്ലാസ്, സി ക്ലാസ് തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ദൃശ്യം ഡിവിഡി വില്‍പനയിലും റെക്കോര്‍ഡ് തിരുത്തുകയാണ്. മെയ് 9ന് റിലീസ് ചെയ്ത ദൃശ്യം ഹോം വീഡിയോകള്‍ മിക്കവാറും വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ പ്രീ ഓര്‍ഡര്‍ ലഭിച്ച മലയാള ചിത്രമെന്ന പേരും ദൃശ്യത്തിന് തന്നെ. ചിത്രത്തിന്റെ ഡിവിഡിയും ബ്ലു റെ ഡിസ്‌കുമാണ് പുറത്തിറങ്ങിയത്.
No comments:
Post a Comment